ഗദ്യമോ പദ്യമോ...?
പ്രകൃതി സത്യമായിരുന്നു. പ്രപഞ്ചം ദൈവീകവും.പ്രകാശം നമയും പ്രഭാതം അനുകമ്പയും പ്രദോഷം പരിലാളനവുമായിരുന്നു.' പ്രാതൽ ജീവനും പ്രസാദം ദിവ്യവും പ്രാർത്ഥന ശക്ത്തിയും പ്രകീർത്തനം പരിപാവനവുമായിരുന്നു .... പ്രാണൻ്റെ പ്രചണ്ഡവും പ്രണവത്തിൻ്റെ പ്രകീർത്തനവും പ്രഹരത്തിൻ്റെ പ്രഹേളികയാണ്.''പ്രജകളുടെ പ്രതീക്ഷകളും പ്രതികരണങ്ങളും പ്രത്യാശയുടെ നേർക്കാഴ്ച്ചകളാണ്.'' 'പ്രതികാരത്തിൻ്റെ നെടുവീർപ്പും പ്രശ്ന പരിഹാരങ്ങളുടെ സാന്ത്വനവും പ്രായശ്ചിത്തത്തിൻ്റെ വ്രണമേറ്റ പ്രാവിൻ കുറുകലായിരുന്നു ..... പക്ഷേ....? നിണം വീണ് മണ്ണും' നിറം മാറ്റിയ മനസ്സും' നില മറന്ന മനുഷ്യരും നിലംപതിച്ച തേ തുരാവിൽ... ആരോ കൈ കൊട്ടി പാടിയ താളം തെറ്റിയ ഈണങ്ങളുടെ ഈരടി കേട്ട് ഇന്ദ്രീയങ്ങൾ മരവിച്ചതേ തു രാവിൽ...? ഇന്ന് മനുഷ്യനും മൃഗങ്ങളും ഒരേ തട്ടിലലയുമ്പോൾ.. സത്യവും മിഥ്യയും ഒരേ ത്രാസിലാടുമ്പോൾ മാപ്പ് നൽകാനാവാതെ കേഴുന്ന ഗോളയൂഥങ്ങളെ- മേഘപാളികളെ - ഐതിഹാസ മന്ത്രങ്ങളെ കണ്ണടച്ച് പ്രതിജ്ഞ ചൊല്ലാം നമുക്കീ വൈകീയവേളയിൽ: മനുഷ്യാ... നേരറിയൂ.'' നോവറിയൂ: കോവിഡിനെ - കൊ റോണയെ 'തന്നിലേക്ക് സ്വയം ആവാഹിയ്ക്കാതിരിയ്ക്കാം.''
Written by : M S Kuriyedam

No comments
Post a Comment