--> കാഴ്ച്ച - മലയാളം കവിത - Greenzeu
Greenzeu eduspot - know the world from your home - The complete study blog
Home Literature

 


കാഴ്ച്ച...   

                              

ഭയമാകുന്നു,വീണ്ടുമെൻ കാഴ്ച്ചകൾ, അഭയമില്ലാത്തൊരായിരം, കാഴ്ച്ചകൾ..!                                                    

ബലിപ്പുരകളിൽ ചിതറിയ ചോരയും, വെയിലോരത്ത് എരിയുംമനവും 

കണ്ടുകാഴ്ച്ചകൾ നിലവിളിക്കുന്നു..!  

പൊതിച്ചോറുകണ്ടു വിശപ്പാറ്റിനിൽക്കും, തെരുവുബാല്യങ്ങൾ കരയുന്നമണ്ണ്..! അനാഥരാണവർ, ജീവിതവഴിയിലവരേകരാണ്..! താങ്ങും തണലും, കൂടെയില്ലാത്തോർ.. ഉടുതുണി,മറുതുണി ഏറെയില്ലാത്തോർ,

നീറുംകനലുള്ളപച്ചമനുഷ്യർ..! 

തെരുവുജീവനെ കണ്ടു തേങ്ങുവാൻ, ആർദ്രമല്ലല്ലോ,നിന്നുടെ കണ്ണുകൾ..! അനാഥത്വമേ, നീ, മുറിവേറ്റവൾ..!   

വിൽപ്പനകമ്പോളത്തിൽ ദാസ്യമേറ്റുന്നോൾ.. അംബരചുംബികൾതൻ. മണിസൗധങ്ങളിൽ, ഉൻമ്മത്തരാകുന്നുനിന്നെ വിൽക്കുന്നോർ..! കോടികൾ,കോടികൾ, ഉണ്ടുനേദിച്ചതസ്ക്കര കൂട്ടങ്ങളുണ്ടിവിടെ.. ഋതുഭേദങ്ങളെല്ലാം, ചമയിച്ചൊരുക്കി, 

കാലംപിന്നെയും കടംങ്കഥ പറയുന്നു..!                

പിറവിയും മറവിയും മരുഭൂവിലമരും 

ആർത്ത ഗീതിയും, ഹൃദയംപിളർക്കുന്ന

കാഴ്ച്ച വട്ടങ്ങളുംകണ്ടു നിശബ്ദം 

വിതുമ്പുന്നു നാം..!


Written by boss kottapuram





                Greenzeu eduspot

Greenzeu :

2 comments



to Top