ഒരാണ്ട്
" ഒരാണ്ട് -ലോകം - ഭീതിപൂണ്ട് .... അഭിശപ്ത കൽപ്പാന്ത പ്രളയം കഴിഞ്ഞുള്ള മൃത ഭൂമിയാണിന്ന് ഓരോ മനസ്സും ..... കഴിഞ്ഞതു ഭീകരമായ കാഴ്ചകൾ.. നേരിട്ടതു ഭയാനകമായ മാരകങ്ങൾ .....'' അതിക്രൂരമായ കൊറോണ വൈറസ് എന്ന ഉഗ്രവിഷം മണ്ണിൽ ചീറ്റി യിട്ടും ' ഇനിയും മതിവരാതെ "ഷിഗല്ലയും "വൈറസിനൊപ്പം കൂർത്ത വാലിൽ '. അവശേഷിച്ച് - മണ്ണിൽ മുറിച്ചിട്ട് ഉടലും തലയുമായ് മാളത്തിലേയ്ക്കൊളിയ്ക്കാൻ തുനിയുന്ന 2020 എന്ന ക്രൂര സത്വമേ... ഇനിയും അടങ്ങിയില്ലേ നിൻ്റെ രക്തദാഹം ..?
എല്ലാം മറന്ന് മന:ശാന്തിയോടെ നമുക്ക് ചുവട് വെയ്ക്കാം പുതിയ തട്ടകത്തിലേയ്ക്ക് ''പുത്തൻ പ്രതീക്ഷയോടെ...... പ്രത്യാശയോടെ .... വരവേൽക്കാം നമുക്കീ പുതുവർഷത്തെ ... ഇരുളകറ്റാൻ: പ്രഭ തെളിയാൻ: നമുക്കും നീട്ടാം ഒരു നെയ്ത്തിരി '''...!!!
Written by Ms kuriyedam


No comments
Post a Comment