ഇടവേള
വെളിച്ചത്തിന്റെ വേഗത്തിൽ
നഗര പ്രാന്തങ്ങളിലേക്ക് നുഴഞ്ഞു കയറുന്നുണ്ട്
ഒരു പേക്കിനാവിന്റെ തീവ്രവാദം
മുഖാവരണത്തിൽ ഭൂമിയെ
അവർ പിടിച്ചുക്കെട്ടിയിരിക്കുന്നു...
നിഴൽ നിരകളുടെ മേൽ
അളന്ന് മുറിക്കപ്പെട്ട ദൂരം
നീണ്ട പാതകളുടെ
നേർവരകൾ പോലെ...
ചരിത്രത്തിന്റെ വൈചിത്ര്യങ്ങളിൽ
അസ്തമയത്തിന്റെ അഭിരുചി...
ആകാശ വിജനതയെ
നിശബ്ദമായ് ഞെട്ടിപ്പിച്ച്
ദൃക്സാക്ഷിക്കൊരു ഇടവേള !
മഹാമാരിയുടെ നിർദ്ദയയുക്തി
പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങൾ കുഴിവെട്ടി മൂടുന്നു.
Written by : muhsina
Greenzeu eduspot


No comments
Post a Comment